കാഴ്ച്ച: തൊലി ഉരിഞ്ഞുപോകുന്നതരം
വെന്യൂ: പലചരക്കു കട
കാലം: 2004 ഷോപ്പിങ് ഫെസ്റ്റ്
കഥാപാത്രങ്ങൾ: കറിച്ചട്ടീൽ പൂച്ച തലയിട്ടപോലെ
മോന്തായം നിറയെ എതാണ്ടു റൂഷൊക്കെ
കോരിത്തേച്ച ചാനലിൽ മലയാലം കൊരക്കുന്ന ഒരു
പെണ്ണ്, 40 വയസ്സിൽ 17 വയസ്സുള്ളവളെപ്പോലെ
ചിരിക്കുന്ന അമ്മ ഒന്ന്, 3 വയസ്സുകാരിയുടെ തുണിയുടുത്ത 17 വയസ്സുകാരി മകൾ ഒന്ന്, വൈറ്റ് വാഷ് ചിരിയുമായി അഴകൊഴമ്പൻ നാണത്തിൽ 50കാരൻ ഭർത്താവ് ഒന്ന്. ഷൂട്ടിങ് ക്രൂ ശകലം, കാണികൾ കണ്ടമാനം.
പെണ്ണ്> ക്രൂ: എന്നാ ട്രയൽ എടുക്കാം?
ക്രൂ>പെണ്ണ്: ഓ കേ
പെണ്ണ്>നാട്യകുടുംബം: നിങൾ ഈ പാവക്കായ എടുത്തോണ്ട് നിൽക്കണം അപ്പോ ഞാൻ അടുത്തു വന്നു മോൾടെ തോളിൽ തട്ടും, അപ്പോഴ് നിങ്ങളെല്ലാരും ഞെട്ടും. അപ്പോ ചോദ്യത്തിന്റെ ഉത്തരം അറിയാമല്ലോ? വിദ്യാസാഗർ.
കൂട്ടത്തല കുലുക്കൽ
ക്രൂവിലൊരാൾ: ആക്ഷൻ!
പെണ്ണു വന്നു തോളിൽത്തൊട്ടു. കുടുംബം ഞെട്ടുന്നു. അൻകിൾ ഞെട്ടിയത് ഒരുമാതിരി കോച്ചുവാതം പിടിച്ചവന്റെ കണക്കായി. 2ആം ട്രയൽ.
ടേക്ക്.
പെണ്ണ്> 40-17: ഹളോ, ഇവിടെ എന്താ ചെയ്യുന്നേ?
ദേവരാഗം>ദേവരാഗം: അമ്മച്ചി പാവക്കയിൽ എന്തു ചെയ്യാനാ
...
...
പെണ്ണ്>17-3 : സമ്മാനമറിയാമല്ലോ ....
ചോദ്യം. അഴകിയ രാവണൻ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ആരാണ്?
17-3>പെണ്ണ് : വിദ്യാസാഗർ.
ക്രൂ കയ്യടിക്കുന്നു.
ദേവരാഗം>ദേവരാഗം: ഛീ.
[പീയെസ്സ് :പൊറാട്ടുവേഷങ്ങൾ പൊതു നിരത്തിൽ എന്നത്. ശ്രീ. ഏ എസ് വരച്ച ഒരു കാർട്ടൂണിന്റെ തലക്കെട്ട്)
Sunday, December 11, 2005
Subscribe to:
Post Comments (Atom)
4 comments:
ഞാനെന്തിനെ പറ്റിയാണ് വായിച്ചത്?..മലയാള ചാനലുകളിലെ ഹാസ്യപരിപാടികളെ കുറിച്ചോ?.
ഇതൊരു റ്റീവീ ക്വിസ്സ് പ്രോഗ്രാം ഷൂട്ടിങ്ങ് ഞാൻ കണ്ടതാ ഇബ്രു
ദേവാ,
സമാനമായൊരനുഭവത്തിന് ഞാനും സാക്ഷിയായിരുന്നു -ഇന്ത്യയിൽ....
ഊരാക്കുടുക്ക് എന്ന സൂര്യ ടി.വിയിലെ പരിപാടിക്കാർ കൊടൈക്കനാലിൽ വന്നു. (അതിന്റെ അവതാരകൻ രഞ്ചിത്ത് ചെങ്ങമനാട് ഇന്നും എന്റെ സുഹൃത്താണ്.അവൻ ആൾ പാവത്താനാ - ആഷ്പുഷ് ജാടയൊന്നുമില്ല പാവത്തിന് )അവർ താമസിച്ചതും ഷൂട്ട് ചെയ്തതുമൊക്കെ ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലും ഗ്രൂപ്പിലും ആയിരുന്നു. സമ്മാനം കൊടുപ്പ് തട്ടിപ്പാണെന്ന് അന്നെനിക്ക് മനസ്സിലായി. പോകാൻ നേരം അവരെനിക്ക് കുറേ സാധനങ്ങൽ തന്നിട്ട് പോയി - എം.സി.ആർ മുണ്ട്, കുറേ ചന്ദനത്തിരി, കുറേ സ്പ്രേ, കുറേ സോപ്പ്.... അങ്ങനെയങനെ..
ശരിയാ.. ഞാനും പലപ്പോഴുമാലോചിക്കാറുണ്ട് ഇവരിതൊക്കെയെങ്ങിനെയൊപ്പിക്കുന്നെന്ന്.. ഇപ്പൊ ടെക്നിക്ക് പിടികിട്ടി.. ഇങ്ങിനെയുള്ള പരിപാടികളുണ്ടെയൊക്കെ അണിയറവർത്തമാനം അറിയുകയാണെങ്കിൽ നന്നായിരുന്നു. അതൊഴിച്ച് ബാക്കിമാത്രം കണ്ടാൽ മതിയല്ലോ..
Post a Comment